SignIn
Kerala Kaumudi Online
Thursday, 14 May 2026 6.57 PM IST

പി.എഫ്.ഐ നേതാവിനെ കെ.എസ്.ഇ.ബി പിരിച്ചുവിട്ടു

kseb

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഒാൾ ഇന്ത്യ ചെയർമാൻ ഒാവുങ്കൽ മുഹമ്മദ് അബ്ദുൽ സലാം എന്ന ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജണൽ ഒാഡിറ്റ് ഒാഫീസിൽ സീനിയർ ഒാഡിറ്റ് ഒാഫീസറായിരുന്നു. പി.എഫ്.ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. നിലവിൽ എൻ.ഐ.എ കസ്റ്റഡിയിലാണ് സലാം.

പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സർവ്വീസ് ചട്ടം ലംഘിച്ചതും ഉൾപ്പടെയുള്ള കാരണങ്ങളാൽ 2020 ഡിസംബർ 14 മുതൽ സലാം സസ്പെൻഷനിലായിരുന്നു. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവും നടത്തിരുന്നു. സർവ്വീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഇൗ വർഷം ആഗസ്റ്റിൽ ഷോകോസ് നോട്ടീസ് നൽകി. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല. സെപ്തംബർ 30നാണ് പിരിച്ചുവിടൽ ഉത്തരവുണ്ടായത്.

Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA