പൂച്ചാക്കൽ. തൊഴിലുറപ്പ് തൊഴിൽ പദ്ധതി നടത്തിപ്പിന് കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന ഭേദഗതികൾക്കെതിരെ കേരള പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പെരുമ്പളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി.ആശ ഉദ്ഘാടനം ചെയ്തു . 12ാം വാർഡ് മെമ്പർ സുനിതാ സജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, എം..എൻ. ജയകരൻ , ജ്യോതിദേവി, അരുണ ശ്രീകുമാർ , ജനപ്രതിനിധികളായ സരിത സുജി, ഉമേഷ്, കുഞ്ഞൻ തമ്പി, ഗീത സന്തോഷ്, ശ്രീമോൾ ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |