SignIn
Kerala Kaumudi Online
Thursday, 19 September 2024 7.44 PM IST

രാഷ്ട്രീയമുള്ളവരെയും അല്ലാത്തവരെയും ഒരു പോലെ സ്വാധീനിച്ചു: എം.വി. ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
mv-govindan

കണ്ണൂർ: രാഷ്ട്രീയമുള്ളവരെയും അല്ലാത്തവരെയും ഒരുപോലെ സ്വാധീനിച്ച ജനനായകനാണ് കോടിയേരി ബാലകൃഷ്ണനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏത് പ്രതികൂല സാഹചര്യത്തിലും സമചിത്തതയോടെ പാർട്ടിയെ മുന്നോട്ട് നയിച്ച ധീര വിപ്ലവകാരിയാണ് കോടിയേരി. രോഗബാധിതനായി കഴിയുമ്പോഴും പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

കോടിയേരിയെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും പതിനായിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്. പയ്യാമ്പലത്തേക്ക് വരുന്ന വഴികളിൽ മുദാവാക്യം വിളിച്ച് മനുഷ്യമതിൽ തീർത്ത് ജനങ്ങൾ അണിനിരക്കുകയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കോടിയേരിയെന്ന നായകൻ ജനങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നാണ്- ഗോവിന്ദൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MV GOVINDAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.