SignIn
Kerala Kaumudi Online
Saturday, 21 September 2024 10.58 AM IST

പൊന്നിൽ ചാടി തുഴഞ്ഞ് !

Increase Font Size Decrease Font Size Print Page
games

അഹമ്മദാബാദ്: ഗുജറാത്ത് വേദിയാകുന്ന 36-ാ മത് ദേശീയ ഗെയിംസിൽ കേരളം ഇന്നലെ നേടിയത് രണ്ട് സ്വർണവും 4 വെള്ളിയും 1 വെങ്കലവും. വനിതകളുടെ ലോംഗ് ജമ്പിൽ നയന ജയിംസും റോവിംഗ് കോക്സ്ഡ് എയ്റ്റിൽ വനിതാ ടീമുമാണ് ഇന്നലെ കേരളത്തിന്റെ മെഡൽ അക്കൗണ്ടിൽ സ്വർണമെത്തിച്ചത്. ഹെപ്റ്റാത്ത്ലണിൽ മറീന ജോർജ്, വനിതാ ബാസ്കറ്റ് ബാൾ ത്രീ ഓൺ ത്രീ ടീം, ബാഡ്മിന്റൺ ടീം. ഫെൻസിംഗിൽ ഫോയിൽ വിഭാഗത്തിൽ കേരളാ ടീം എന്നിവർ വെള്ളി നേടി. വനിതാ ലോംഗ് ജമ്പിൽ നയനയ്ക്കൊപ്പം മത്സരിച്ച ശ്രുതി ലക്ഷ്മി വെങ്കലം സ്വന്തമാക്കി. കേരളത്തിന്റെ ഖോ ഖോ ടീം ഫൈനലിലെത്തി.

ഇന്നലത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 9 സ്വർണവും 11 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ ആകെ 26 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം.

നയന പറവ

വനിതകളുടെ ലോംഗ് ജമ്പിൽ 6.33 മീറ്റർ ചാടിയാണ് കേരളത്തിന്റെ നയന ജയിംസ് സ്വർണം സ്വന്തമാക്കിയത്. ഉത്തർ പ്രദേശിന്റെ ശൈലി സിംഗാണ് (6.28 മീറ്റർ )​ വെള്ളി നേടിയത്. 6.24 മീറ്രർ ചാടിയാണ് കേരളത്തിന്റെ തന്നെ ശ്രുതിലക്ഷ്മി വെങ്കലമണിഞ്ഞത്. അതേസമയം ലോംഗ് ജമ്പിൽ കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയായിരുന്ന ആൻസി സോജന് ആറാസ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ.ജോലിത്തിരിക്ക് മൂലം മൂന്ന് വർഷത്തോളം കായിക രംഗത്ത് നിന്ന് മാറി നിന്ന നയന കഴിഞ്ഞയിടെയാണ് പരിശീലനം പുനരാരംഭിച്ചത്. തുടർന്ന് കഴി‍ഞ്ഞ ഏപ്രിലിൽ ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിൽ ലോംഗ് ജമ്പിൽ 6.47 മീറ്റർ‌ ചാടി സ്വർണം സ്വന്തമാക്കിയാണ് നയന തിരിച്ചുവരവ് ആഘോഷിച്ചത്. ഏഷ്യൻ ഗെയിംസ് യോഗ്യതയും അന്ന് നയന സ്വന്തമക്കിയിരുന്നു. ചെന്നൈ ഇൻകം ടാക്സിൽ ഇൻസ്പെക്ടറാണ് നയന.

വീറോടെ വനിതകൾ

വനിതകളുടെ റോവിംഗ് കോക്സ്ഡ് എയ്റ്റിൽ അലീന ആന്റോ,​ ആർച്ച,​ദേവി പ്രിയ,​ അരുന്ധതി റോസ്‌ മരിയ ജോഷി,​ കെ.ബി. വർഷ,​പി.ബി.അശ്വതി,​വി.എസ്.മീനാക്ഷി,​ ആര്യ ഡി. നായർ എന്നിവരടങ്ങിയ ടീമാണ് കേരളത്തിന് സ്വർണം സമ്മാനിച്ചത്. 6.35.0 മിനിട്ടിലാണ് കേരളത്തിന്റെ സുവർ‌ണ ഫിനിഷ്. ഒഡിഷ വെള്ളിയും തമിഴ്നാട് വെങ്കലവും നേടി.

വനിതകളുടെ ബാസ്കറ്റ് ബാൾ ത്രീ ഓൺ ത്രീയിൽ ഫൈനലിൽ തെലങ്കാനയോട് 13-17ന് തോറ്റതോടെയാണ് കേരളത്തിന്റെ സ്വർണ സ്വപ്നം വെള്ളിയിൽ ഒതുങ്ങിയത്. ബാഡ്മിന്റൺ ടീമും ഫൈനലിൽ തെലങ്കാനയോടാണ് തോറ്റത്.ഫെൻസിംഗിൽ വനിതകളുടെ ഫോയിൽ കേരളം മണിപ്പൂരിനോട് തോറ്റാണ് വെള്ളിക്ക് അവകാശികളായത്. സ്കോർ 41-45. ഹെപ്റ്റാത്തലണിൽ 5386 പോയിന്റ് നേടിയാണ് മറീന ജോർജ് വെള്ളിയണിഞ്ഞത്.

റോവിംഗിൽ കോക്സ്ഡ് 8ൽ സ്വർണം നേടിയ കേരളത്തിന്റെ ആര്യ ഡി. നായർ, വി.എസ്. മീനാക്ഷി, പി.ബി.അശ്വതി, കെ.ബി. വർഷ, റോസ് മരിയ ജോഷി, വി.ജെ. അരുന്ധതി, ഡി. ദേവപ്രിയ, അലീന ആന്റോ, എ. ആർച്ച എന്നിവർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, NATIONAL GAMES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.