കോട്ടയം: പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെതിരെ കേസ്. കാഞ്ഞിരപ്പള്ളിയിലെ കടയുടെ മുമ്പിൽ സൂക്ഷിച്ച പത്ത് കിലോ മാമ്പഴമാണ് ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബ് മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ നാലുമണിയോടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്നു പൊലീസുകാരൻ. ഇതിനിടെയാണ് കടയ്ക്ക് മുന്നിൽ പെട്ടികളിൽ വച്ചിരിക്കുന്ന മാമ്പഴം കണ്ടത്. തുടർന്ന് വണ്ടി നിർത്തി ചുറ്റും നോക്കി. ആരുമില്ലെന്ന് ഉറപ്പായതോടെ മാമ്പഴം ഓരോന്നായി എടുത്ത് സ്കൂട്ടറിന്റെ സീറ്റിനടിയിൽ വച്ചു.
സമീപത്തെ കടയുടെ മുകളിലെ സിസിടിവി ഇയാൾ കണ്ടിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യൂണിഫോമിൽ തന്നെയായിരുന്നു മോഷണം നടത്തിയത്. ഇയാൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |