മാന്നാർ: മാന്നാർ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ, ഇരട്ടകളായ അശ്വിനും ആരിഷും ഹരിശ്രീ കുറിച്ചു. കുട്ടമ്പേരൂർ സാരംഗിയിൽ, ഇരട്ടസഹോദരങ്ങളിൽ ഒരാളും പ്രവാസിയുമായ ശ്രീമോദിന്റെ ഇരട്ടക്കുട്ടികളായ രണ്ടരവയസുള്ള അശ്വിൻ എസ്.പിള്ളയും ആരിഷ് എസ്.പിള്ളയുമാണ് ഇന്നലെ ആദ്യക്ഷരം കുറിച്ചത്. അമ്മ സൗമ്യയ്ക്കും മാന്നാർ അക്ഷര ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ അഭിജിത്തിനുമൊപ്പമാണ് ഇരട്ടകൾ ആദ്യക്ഷരം കുറിക്കാൻ എത്തിയത്.
ഇന്നലെ ക്ഷേത്രം തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററും ഇപ്പോൾ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് കൺട്രോളർ കൂടിയായ കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ രാവിലെ 7.30 ന് വിദ്യാരംഭം കുറിക്കൽ ചടങ്ങുകൾ നടന്നു. ക്ഷേത്രം പ്രസിഡന്റ് സജി കുട്ടപ്പൻ, സെക്രട്ടറി പ്രഭകുമാർ, ട്രഷറർ സജിവിശ്വനാഥൻ, വൈസ് പ്രസിഡന്റ് ശിവൻപിള്ള, പ്രശാന്ത്, സുരേഷ് ഗീതം, രാജേന്ദ്രൻ എന്നിവർ നേതൃത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |