SignIn
Kerala Kaumudi Online
Thursday, 26 September 2024 1.51 AM IST

ലഹരി വിരുദ്ധ കാമ്പെയിൻ; വിദ്യാലയങ്ങളിൽ ഇന്ന് സംവാദം

Increase Font Size Decrease Font Size Print Page
no-to-drugs

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും സംഘടിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും ഇന്നും നാളെയുമായി സംഘടിപ്പിക്കും. നവംബർ ഒന്നിന് നടക്കുന്ന മനുഷ്യശൃംഖലയുടെ ആസൂത്രണവും ഈ യോഗത്തിൽ നടക്കും. 8 മുതൽ 12 വരെ ക്ലബുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വിഷയത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിപാടികളിൽ പ്രദർശിപ്പിക്കും. 9ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളും ലഹരിവിരുദ്ധസഭ സംഘടിപ്പിക്കും. 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിക്കും. ഇതിന് മുന്നോടിയായി 22ന് എം.പിമാരുടെയും എം.എൽ.എമാരുടെയും നേതൃത്വത്തിൽ ദീപം തെളിക്കും. നവംബർ ഒന്നിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് 3ന് മനുഷ്യശൃംഖല സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NO TO DRUGS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.