തിരുവനന്തപുരം: കാമ്പസുകളെ ലഹരിവിമുക്തമാക്കാൻ സ്കൂൾ ഒഫ് ഡ്രാമയുമായി ചേർന്ന് സർക്കാർ മുക്തധാര പദ്ധതി നടപ്പാക്കുന്നു. വിദ്യാർത്ഥികളെ കലാപ്രവർത്തനങ്ങളിൽ പങ്കാളികളാക്കി കൊണ്ട് ലഹരിവിമുക്തരാക്കുകയാണ് പദ്ധതി. വിദ്യാർത്ഥികളെ ബോധവത്കരിക്കുക, ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കൽ,വിളംബര ജാഥകൾ,വിമുക്തി ക്ലബുകൾ,ലഹരി വിരുദ്ധ പോസ്റ്ററുകളും വീഡിയോ ചിത്രങ്ങളുമുണ്ടാക്കൽ, ലഹരിവിരുദ്ധ കഥാ-കവിതാ രചനാ മത്സരം എന്നിവയെല്ലാമുണ്ടാവും. 6ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.തൃശൂർ കേരളവർമ്മ കോളേജിൽ മന്ത്രി ആർ.ബിന്ദു ലഹരി വിമുക്ത സന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |