SignIn
Kerala Kaumudi Online
Friday, 26 April 2024 2.01 PM IST

മുഖംമൂടി ധരിച്ച ഒരാൾ ക്ലാസിലേക്ക്, സമ്മാനം സ്വീകരിച്ചപ്പോൾ നടന്നത് പേടിപ്പെടുത്തുന്ന കാര്യങ്ങൾ, നിലവിളിച്ച് കുട്ടികൾ; അദ്ധ്യാപികയുടെ വേറിട്ട പരിശീലനത്തിന് രൂക്ഷവിമർശനം

kids

അപരിചിതരിൽ നിന്നുള്ള സമ്മാനങ്ങൾ സ്വീകരിക്കരുതെന്ന് മാതാപിതാക്കളും ടീച്ചർമാരുമൊക്കെ കുട്ടികളോട് പറയാറുണ്ട്. അവർ തട്ടിക്കൊണ്ടുപോകുമെന്നും കണ്ണ് കുത്തിപ്പൊട്ടിക്കുമെന്നൊക്കെയാണ് പലരും പറയാറ്. അസ്വസ്ഥരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാതെ കുട്ടികളെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് വേണ്ടത്.

പരിചയമില്ലാത്തവരിൽ നിന്ന് ഒന്നും വാങ്ങരുതെന്ന് കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്ന അദ്ധ്യാപികയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നീലക്കുപ്പായമിട്ട് മുഖംമൂടി ധരിച്ച ഒരാൾ കൈയിൽ കറുത്ത പ്ലാസ്റ്റിക് ബാഗുമായി ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് ഓരോ കുട്ടിയ്‌ക്കും നേരെ സമ്മാനം വച്ചുനീട്ടുകയാണ്. ഇത് സ്വീകരിക്കുന്ന കുട്ടിയെ പ്ലാസ്‌റ്റിക് ബാഗിലാക്കി എടുത്തുകൊണ്ടുപോകുന്നു. ഇതുകണ്ട് അടുത്ത കസേരയിൽ ഇരിക്കുന്ന കുട്ടി കരയുന്നു.

സമാനമായ രീതിയിൽ വീണ്ടും ഒരാൾ ക്ലാസിലെ മറ്റ് കുട്ടികളുടെ അടുത്തേക്ക് എത്തുന്നു. ഇത്തവണ ആരും സമ്മാനം സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല ചില കുട്ടികൾ കരയുന്നതും വീഡിയോയിലുണ്ട്. അദ്ധ്യാപികയുടെ ഉദ്ദേശം നല്ലതായിരുന്നുവെങ്കിലും ഇത്രയും ചെറിയ കുട്ടികളെ ഇങ്ങനെ പേടിപ്പിക്കരുതെന്നാണ് മിക്കവരുടെയും കമന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, KIDS, TEACHERS, BIRAL VIDEO, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.