SignIn
Kerala Kaumudi Online
Friday, 26 April 2024 12.47 PM IST

കേരള ടൂറിസത്തിന് 'പാറ്റ' അന്താരാഷ്‌ട്ര പുരസ്‌കാരം

kerala-tourism

തിരുവനന്തപുരം: അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ പുരസ്‌കാരം നേടി കേരള ടൂറിസം. വിർച്വലായി നടന്ന ചടങ്ങിൽ പാറ്റ സി.ഇ.ഒ ലിസ് ഒർട്ടിഗുവേര, മക്കാവു ഗവൺമന്റ് ടൂറിസം ഓഫീസ് ഡയറക്ടർ മരിയ ഹെലേന ഡി സെന്ന ഫെർണാണ്ടസ് എന്നിവരിൽ നിന്ന് കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹ് പുരസ്‌കാരം ഏറ്റുവാങ്ങി.

മാർക്കറ്റിംഗ് വിഭാഗത്തിലെ സുവർണ പുരസ്‌കാരമാണ് കേരള ടൂറിസം നേടിയത്. 'എ ചേഞ്ച് ഒഫ് എയർ" എന്ന പ്രചാരണപരിപാടിക്കാണ് പുരസ്കാരം. ലോകത്തെ 50 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ ടൈം മാസിക തിരഞ്ഞെടുത്തതിന് പുറമെയാണ് പാറ്റ പുരസ്‌കാരമെന്നത് അഭിമാനാർഹമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം പ്രചാരണത്തിലെ തന്ത്രപ്രധാനമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് പാറ്റ പുരസ്‌കാരമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TOURISM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.