കോട്ടയം: റബർബോർഡ് വൈസ് ചെയർമാനായി കെ.എ.ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു. ചാലക്കുടി കൂവളംനികരത്തിൽ കുടുംബാംഗമായ ഉണ്ണിക്കൃഷ്ണൻ ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി. യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറിയും ചാലക്കുടി കാർഷിക-കാർഷികേതര സഹകരണസംഘം പ്രസിഡന്റുമാണ്. ഭാര്യ: പ്രീതി. ഡോ.അരവിന്ദ് കെ. ഉണ്ണി, ഡോ.അജിത്ത് കെ.ഉണ്ണി എന്നിവർ മക്കളാണ്.
എൻ.ഹരി (കോട്ടയം), കേഷവ ഭട്ട് മൂലിയ (കർണ്ണാടക) എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രസെൻജിത് ബിശ്വാസ് (ത്രിപുര), കെ.വിശ്വനാഥൻ (തമിഴ്നാട്), പി. രവീന്ദ്രൻ (കോട്ടയം) എന്നിവരെ റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |