കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ വിദേശ ഫണ്ട് കേസിൽ അറസ്റ്റ് ചെയ്യാനോ വീട്ടുതടങ്കലിലാക്കാനോ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. അനധികൃത വെബ്സൈറ്റിലൂടെ നിയമവിരുദ്ധ ഫണ്ട് ശേഖരണം നടത്തുന്നുവെന്ന കേസിൽ പി.ടി.ഐ നേതാക്കൾ വെള്ളിയാഴ്ച അറസ്റ്റിലായതിന് പിന്നാലെയാണ് അഭ്യൂഹം. ഇമ്രാനെതിരെ കേസെടുക്കാൻ ആഭ്യന്തരമന്ത്രി റാണ സനാവുല്ല നിർദ്ദേശം നൽകിയെന്നാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ ഇസ്ലാമാബാദിൽ ഇമ്രാന്റെ നേതൃത്വത്തിൽ വൻ റാലി നടക്കാനിരിക്കെയാണ് അറസ്റ്റുണ്ടായേക്കുമെന്ന വാർത്തകൾ വരുന്നത്. റാലിയുടെ തീയതി ഇമ്രാൻ ഉടൻ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |