തിരുവനന്തപുരം: സ്കൂൾ,കോളേജുകളിൽ നിന്ന് രാത്രിയിലുള്ള വിനോദയാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ ഗതാഗത കമ്മിഷണർ നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിലുള്ള പരാതിയിലാണ് നടപടി. സ്കൂൾ,കോളേജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രിയിലാണെന്നും,ഓവർ സ്പീഡും മയക്കവും ഡ്രൈവർമാരുടെ ലഹരി ഉപയോഗവും രാത്രിയിൽ പതിവാണെന്നും പരാതിയിൽ പറയുന്നു. രാത്രി 9ന് ശേഷവും രാവിലെ 6ന് മുമ്പും വിനോദയാത്ര ഒഴിവാക്കണമെന്ന് 2007ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഉണ്ടെങ്കിലും ഇത് പാലിക്കാറില്ലെന്ന് രാഗം റഹിമിന്റെ പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |