ഗുരുവായൂർ: കൃഷ്ണഗീതി ദിനത്തോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'ആഹാര്യ വൈവിദ്ധ്യം കൃഷ്ണനാട്ടത്തിലും ഇതര ക്ഷേത്ര കലകളിലും ' എന്നതാണ് വിഷയം. 18 വയസ് പൂർത്തിയായവർക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ എഴുതി തയ്യാറാക്കിയ 25 പുറത്തിൽ കുറയാത്തതും 40 പുറത്തിൽ കവിയാത്തതുമായ ഉപന്യാസങ്ങൾ, വിശദമായ ബയോഡാറ്റ സഹിതം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ, തൃശൂർ - 680 101 എന്ന വിലാസത്തിൽ നവംബർ പത്തിന് വൈകിട്ട് അഞ്ചിന് മുൻപായി ലഭിക്കണം. ദേവസ്വം ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |