ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡൽഹി യൂണിവേഴ്സിറ്റിയിലെ പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകൾക്കായുള്ള പ്രവേശന പരീക്ഷയുടെ (ഡി.യു.ഇ.ടി) അഡ്വാൻസ്ഡ് സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി.
ntaexam2022.cbtexam.in എന്ന സൈറ്റിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകിയാൽ ഏത് നഗരത്തിലാണ് പരീക്ഷാ കേന്ദ്രമെന്നറിയാം. 74 പി.ജി കോഴ്സുകൾക്കും 55 പിഎച്ച്.ഡി പ്രോഗ്രാമുകൾക്കുമായി രാജ്യത്തെ 28 നഗരങ്ങളിൽ ഒക്ടോബർ 17 മുതൽ 21 വരെയാണ് പരീക്ഷ.
എല്ലാ ദിവസവും രാവിലെ 8 മുതൽ 10 വരെ, ഉച്ചയ്ക്ക് 12:30 മുതൽ 2:30 വരെ, വൈകിട്ട് 5 മുതൽ 7 വരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലാണ് പരീക്ഷകൾ നടക്കുക.. പരീക്ഷാകേന്ദ്രം മാറ്റാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |