ശാസ്താംകോട്ട: മത്സ്യവ്യാപാരിക്ക് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഭാഗ്യദേവത കടാക്ഷിച്ചു. മൈനാഗപ്പള്ളി ഇടവനശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനാണ് സംസ്ഥാന സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.
പൂക്കുഞ്ഞ് ആലുംകടവ് കോർപ്പറേഷൻ ബാങ്കിൽ നിന്ന് ഭവന വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ കുടിശികയായി. ബുധനാഴ്ച ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്ലാമൂട്ടിൽ ചന്തയിലെ ലോട്ടറി കടയിൽ നിന്ന് എ.ഇസഡ് 907042 എന്ന നമ്പരിലെ ലോട്ടറിയെടുത്തു. ഉച്ചകഴിഞ്ഞപ്പോഴാണ് സമ്മാനമടിച്ചത് അറിയുന്നത്. വ്യാഴാഴ്ച സമ്മാനാർഹമായ ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |