തിരുവനന്തപുരം: കാർഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കർഷകർക്കായി ഭാരത് അഗ്രിസാറ്റലൈറ്റ് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ്.വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലെ എൻജിനിയേഴ്സ് കോൺക്ളേവ് ഉദ്ഘാടന ചടങ്ങിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതുസംബന്ധിച്ച് കേന്ദ്രകാർഷിക മന്ത്രാലയുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഗെയിമിംഗ് സോഫ്റ്റ് വെയറുകളും പുതിയ ഒാൺലൈൻ ഗെയിമുകളും നിർമ്മിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം രാജ്യത്തെ എൻജനിയർമാർ ഏറ്റെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ നാഷണൽ അക്കാഡമി ഒഫ് എൻജിനിയേഴ്സ് പ്രസിഡന്റ് പ്രൊഫ.ഇന്ദ്രാനി മന്ന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |