കണ്ണുനിറയ്ക്കുന്ന കുറിപ്പ് പങ്കുവച്ച് മേഘ്ന രാജ്
തെന്നിന്ത്യൻ താരം മേഘ്ന രാജ് പങ്കുവച്ച കണ്ണുനിറയ്ക്കുന്ന കുറിപ്പ് ഏറ്റെടുത്ത് ആരാധകർ.
തന്റെ പ്രിയപ്പെട്ട ചിരുവിന് വേണ്ടി ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയതിനെക്കുറിച്ചാണ് കുറിപ്പ്..'സന്തോഷം എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. നീ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസിൽ കാണാൻ കഴിയുന്നുണ്ട്. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. ഇത് നിങ്ങൾ ആരാണെന്ന കാര്യത്തിൽ സത്യസന്ധത പുലർത്തിയതിന് ലഭിച്ചതാണ്. ജനങ്ങൾ നിങ്ങളെ ഒഫ് സ്ക്രീനിൽ കൂടുതൽ സ്നേഹിച്ചു. അതുകൊണ്ടാണ് നിങ്ങൾ ഇത് കൂടുതൽ അർഹിക്കുന്നത്.' 'ഇപ്പോഴും നമുക്ക് ചുറ്റും അത്ഭുതങ്ങൾ നിരന്തരം സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക' എന്നാണ് മേഘ്നയുടെ കുറിപ്പ്. അകാലത്തിൽ വിടപറഞ്ഞ കന്നട താരം ചിരഞ്ജീവി സർജ എന്ന മേഘ്നയുടെ പ്രിയപ്പെട്ട ചീരുവിന് മരണാനന്തര ബഹുമതിയായാണ് ഫിലിംഫെയർ പുരസ്കാരം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |