SignIn
Kerala Kaumudi Online
Thursday, 19 September 2024 2.43 AM IST

കോട്ടയ്ക്കൽ ആര്യവൈദ്യശാല ആയുർവേദ സെമിനാർ കൊച്ചിയിൽ

Increase Font Size Decrease Font Size Print Page
ayurveda

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 59-ാം ആയുർവേദ സെമിനാർ 16ന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കും. 'ക്ലിനിക്കൽ പേഴ്‌സ്‌പെക്‌ടീവ്സ് ഒഫ് ഡയബറ്റിക് ന്യൂറോപ്പതി" എന്ന വിഷയത്തിലുള്ള സെമിനാർ രാവിലെ 9.30ന് കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

പി.വി.എസ് സൺറൈസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.എസ്.രാംമനോഹർ ഡയബറ്റിക് ന്യൂറോപ്പതി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഈ രോഗാവസ്ഥയുടെ ആയുർവേദ വീക്ഷണം സംബന്ധിച്ച് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ആർ.കെ.രാധികാറാണി സംസാരിക്കും.

ഡയബറ്റിക് ന്യൂറോപ്പതിയുടെ ആയുർവേദ ചികിത്സാരീതികളെ സംബന്ധിച്ച് കൊല്ലം അമൃത ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കെ.ശശികുമാർ പ്രബന്ധം അവതരിപ്പിക്കും. ഡയബറ്റിക് ന്യൂറോപ്പതിയുടെ ചികിത്സാനുഭവങ്ങൾ കോട്ടയ്ക്കൽ ആര്യവൈദ്യശാല സീനിയർ ഫിസിഷ്യൻ ഡോ.എം.പ്രവീൺ പങ്കുവയ്ക്കും. ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ റിട്ട.ഡയറക്ടർ ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി മോഡറേറ്ററാവും.

'ക്ലിനിക്കൽ ആപ്ലിക്കേഷൻ ഒഫ് രസായന ഇൻ മോഡേൺ ടൈംസ്" എന്ന പുസ്തക പ്രകാശനം എറണാകുളം ഡി.എം.ഒ (ഐ.എസ്.എം.) ഡോ.ഇ.എ.സോണിയ നിർവഹിക്കും. വൈദ്യരത്നം പി.എസ്.വാരിയർ അഖിലേന്ത്യാ ആയുർവേദ പ്രബന്ധ മത്സര അവാർഡ്, ആര്യവൈദ്യൻ പി.മാധവവാരിയർ ഗോൾഡ് മെഡൽ, ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്‌മെന്റ് അവാർഡ്, ആര്യവൈദ്യൻ എൻ.വി.കെ.വാരിയർ എൻഡോവ്‌മെന്റ് പ്രൈസ്, ശ്രീമതി മാലതി, എം.കെ.ദേവിദാസ് വാരിയർ എന്നിവരുടെ പേരിൽ നൽകുന്ന 'ജ്ഞാനജ്യോതി അവാർഡ്",​ സെമിനാറിന്റെ ഭാഗമായ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOTTACKAL, AYURVEDAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.