SignIn
Kerala Kaumudi Online
Friday, 29 March 2024 6.34 PM IST

ആഭ്യന്തര മന്ത്രി അമിത്  ഷായുടെ  വീട്ടിൽ അഞ്ചടി നീളമുള്ള  പാമ്പ്

amit-shah

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിൽ പാമ്പ് കയറി. വ്യാഴാഴ്ചയാണ് ചെക്കർഡ് കീൽബാക്ക് ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് വൈൽഡ് ലൈഫ് എസ്ഒഎസ് സംഘം സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഞ്ചടിയോളം നീളമുള്ള പാമ്പിനെ പിടികൂടാനായത്.

അമിത് ഷായുടെ വസതിക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള മുറിയിലെ മരപ്പലകകൾക്കിടിയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വൈൽഡ് ലൈഫ് എസ്ഒഎസ് സംഘത്തെ വിവരമറിയിച്ചു. ഇവർ ശാസ്ത്രീയമായി പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് മരപ്പലകകൾക്കുള്ളിൽ ഒളിച്ചു. തുടർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. വിഷമില്ലാത്ത നീർക്കോലി ഇനത്തിൽപ്പെട്ട പാമ്പാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHAH, KEELBACK, CHECKERED KEELBACK, AMIT SHAH SNAKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.