ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പി.എം കിസാൻ) 12-ാം ഗഡു നാളെ അർഹരായ കർഷകരുടെ അക്കൗണ്ടിലെത്തും. 16,000 കോടി രൂപയാണ് വിതരണം ചെയ്യുക. ന്യൂഡൽഹി കേന്ദ്ര കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന രണ്ടു ദിവസത്തെ പി.എം കിസാൻ സമ്മാൻ സമ്മേളന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുക വിതരണം ചെയ്യും.
അർഹരായ കർഷക കുടുംബങ്ങൾക്ക് മൂന്ന് ഗഡുക്കളായി വർഷത്തിൽ 6000 രൂപയാണ് നൽകുന്നത്. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ഇതുവരെ നൽകി. പരിപാടിയിൽ 13,500ലധികം കർഷകർ നേരിട്ടും ഒരു കോടിയിലധികം കർഷകർ വെർച്വലായും പങ്കെടുക്കും. 1500ഓളം അഗ്രി സ്റ്റാർട്ടപ്പുകളും ഉണ്ടാകും. കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാൻമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളുടെയും പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന-ഒരു രാഷ്ട്രം ഒരു വളം പദ്ധതിയുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഇതിന്റെ ഭാഗമായി ഭാരത് യൂറിയ ബാഗുകൾ പുറത്തിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |