തൃശൂർ: എ.ഐ.വൈ.എഫ് കോർപറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ജാഗ്രത സദസ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മുന്നോട്ട് വരണമെന്നും അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം കേരളത്തിൽ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.അമൽ സി.രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി.കെ.വിനീഷ്, ലിനി ഷാജി, ടി.പ്രദീപ്കുമാർ, കനിഷ്കൻ വല്ലൂർ, കെ.എ.അഖിലേഷ്, അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |