കൊച്ചി: ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഒരുപോലെ അനുയോജ്യമായതും ദുർഘടപാതയിലും സുഗമമായ യാത്ര സാദ്ധ്യമാക്കുന്നതുമായ 'യോദ്ധ 2.0", ഇൻട്ര വി20 ബൈ-ഫ്യുവൽ, ഇൻട്ര വി50 പിക്കപ്പ് ശ്രേണി അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്.
ഉയർന്ന പോലോഡ് ശേഷി, കരുത്തുറ്റ ബോഡി, നീളം കൂടിയ ഡെക്ക്, ഉയർന്ന റേഞ്ച്, യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ ആധുനിക ഫീച്ചറുകൾ എന്നിങ്ങനെ നിരവധി മികവുകളുണ്ട്. ഇതിനകം രാജ്യമെമ്പാടുമായി 750 യൂണിറ്റുകളുടെ വിതരണം ടാറ്റ നടത്തി.
കൃഷി, പൗൾട്രി, ഡയറി മേഖലകൾക്കും എഫ്.എം.സി.ജി., ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കും അനുയോജ്യമാണ് ടാറ്റാ മോട്ടോഴ്സിന്റെ ഈ പിക്കപ്പുകൾ. മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഉടമയുടെ ബിസിനസ് വളർച്ചയ്ക്ക് ഏറെ സഹായകമാകുമെന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |