മാവേലിക്കര: കാഴ്ചയില്ലാത്തവരുടെ സുരക്ഷിതത്വം, സ്വാതന്ത്ര്യം, സ്വാശ്രയത്വം എന്നിവയുടെ പ്രതീകമായ വൈറ്റ് കെയ്ൻ ദിനം മാവേലിക്കര ബി.ആർ.സിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക പരിശീലകൻ സി.ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി അദ്ധ്യാപകൻ ആർ.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. മാവേലിക്കര ബി.പി.സി പി.പ്രമോദ്, ബി.ആർ.സി പരിശീലകനായ ജി.സജീഷ്, സി.ആർ.സിമാരായ ജി.കെ.ഷീല, ബീനാകുമാരി, സ്പെഷ്യൽ എഡ്യുക്കേറ്ററായ മിനിമോൾ തോമസ്, സ്പെഷ്യലിസ്റ്റ് അദ്ധ്യാപിക ലീനാ രാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |