തിരുവനന്തപുരം: തെരുവുകളിൽ മൊബൈൽ സിംകാർഡ് വില്പന നിരോധിക്കണമെന്ന ഹർജിയിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി. ആധാർ കാർഡ് ഹാജരാക്കി വാങ്ങേണ്ട സിംകാർഡ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് തെരുവുകളിൽ വിൽക്കുന്നതെന്ന് കമ്മിഷനിൽ ജി. തമീം സമർപ്പിച്ച പരാതിയിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾ വാങ്ങാതെ വിൽക്കുന്ന സിംകാർഡുകൾ ഉപയോഗിച്ച് രാജദ്രോഹ പ്രവർത്തനം വരെ നടക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |