SignIn
Kerala Kaumudi Online
Thursday, 19 September 2024 7.39 AM IST

ദേവസ്വം ബോർഡിൽ ശമ്പള പരിഷ്‌കരണം ജനുവരിയിൽ

Increase Font Size Decrease Font Size Print Page
dewasom-board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശമ്പള/പെൻഷൻ പരിഷ്‌കരണം ജനുവരി മുതൽ നടപ്പാക്കും.പരിഷ്‌കരണം നടപ്പാക്കുന്നതിന് ദേവസ്വം കമ്മിഷണർ കൺവീനറായ സമിതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ശമ്പള പരിഷ്‌കരണം 1-7-2019 മുതൽ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കും.കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ സാമാന്യം നല്ലവരുമാനം കിട്ടിയതോടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ജീവനക്കാർ ശക്തമാക്കിയിരുന്നു.2016ലാണ് ഏറ്റവുമൊടുവിൽ ബോർഡിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയിരുന്നത്.അതേസമയം 2022 ഡിസംബർ വരെയുള്ള ശമ്പളം/പെൻഷൻ പരിഷ്‌കരണ കുടിശിക സംബന്ധിച്ചുള്ള തീരുമാനം പിന്നീടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DEWASOM BOARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.