പരവൂർ: യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. പോളച്ചിറ സ്വദേശി അനീഷിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 8ന് പോളച്ചിറ ക്രഷറിക്കു സമീപത്തായിരുന്നു സംഭവം. വിളപ്പുറം പോളച്ചിറ ഭാഗങ്ങളിലെ മുപ്പതോളം യുവാക്കളാണ് ഏറ്റുമുട്ടിയത്. അനീഷിനെക്കൂടാതെ സൂര്യദാസ്, മിഥുൻ, വിഷ്ണു എന്നിവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിലും സൂര്യദാസ്, മിഥുൻ എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും വിഷ്ണുവിനെ നെടുങ്ങോലം ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ചിലർ പരവൂർ, ചാത്തന്നൂർ സ്റ്റേഷനുകളിലായി പിടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |