SignIn
Kerala Kaumudi Online
Saturday, 20 April 2024 2.07 AM IST

രാജ്യത്തെ യുവജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം, 75000 പേർക്ക് കേന്ദ്രസർവീസിൽ മോദി നേരിട്ട് ജോലി നൽകും

narendra-modi

ന്യൂഡൽഹി: രാജ്യത്തെ യുവജനതയ‌്ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 75000 പേർക്ക് കേന്ദ്രസർവീസുകളിൽ ജോലിക്കുള്ള നിയമനക്കത്ത് മോദി നേരിട്ട് നൽകും. പ്രതിരോധ മന്ത്രാലയം, പോസ്‌റ്റൽ ഡിപ്പാർട്ട്മെന്റ്, ആഭ്യന്തരമന്ത്രാലയം, തൊഴിൽവകുപ്പ്, സിഐഎസ്എഫ്, സിബിഐ, കസ്‌റ്റംസ്, ബാങ്കുകൾ എന്നിവിടങ്ങളിലെ നിയമന ഉത്തരവുകളാണ് പ്രധാനമന്ത്രി നൽകുക.

വീഡിയോ കോൺഫറൻസിംഗിലൂടെയാകും ചടങ്ങ്. വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ബിജെപി എംപിമാരും സംബന്ധിക്കും. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാണെന്ന ആക്ഷേപത്തിനിടെയാണ് 75000 പേർക്ക് ഒരു ദിവസം കൊണ്ട് പ്രധാനമന്ത്രി തന്നെ നിയമനഉത്തരവ് കൈമാറുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ടുവർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ അവസരങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കപ്പെടുമെന്ന് ഇക്കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PMMODI, DIWALI GIFT, JOBS, MODI DEEPAWALI GIFT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.