പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒരുമിക്കുന്ന എലോൺ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.മുന്നറിയിപ്പുകളൊന്നുമില്ലാതെ മോൺസ്റ്റർ റിലീസ് ദിവസം തന്നെ എലോൺ ടീസർ എത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. കാളിദാസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ മാത്രമാണ് ചിത്രത്തിലുള്ളതെന്നാണ് വിവരം. പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുടെ ശബ്ദ സാന്നിദ്ധ്യം ടീസറിലുണ്ട്.. ‘യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന മോഹൻലാലിന്റെ ഡയലോഗ് ഏറെ ജനശ്രദ്ധ നേടുന്നു.
രാജേഷ് ജയരാമന്റേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു .എഡിറ്രർ ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.2009 ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് മോഹൻലാലും ഷാജി കൈലാസും അവസാനം ഒന്നിച്ച ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |