SignIn
Kerala Kaumudi Online
Saturday, 27 April 2024 8.46 AM IST

41 വർഷത്തെ പഴക്കം, ഒടുവിൽ രാജകീയ കേക്കിന് ലഭിച്ചത്....!

cake

ലണ്ടൻ : 1981 ജൂലായ് 29നാണ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ വിവാഹത്തിന് ബ്രിട്ടൻ സാക്ഷിയായത്. ചാൾസ് മൂന്നാമൻ രാജാവും ( അന്ന് ചാൾസ് രാജകുമാരൻ ) ഡയാന രാജകുമാരിയും തമ്മിലെ വിവാഹമായിരുന്നു അത്. വെള്ള നിറത്തിലെ രാജകീയ ഗൗണണിഞ്ഞ് ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിലേക്ക് നടന്നു നീങ്ങിയ ഡയാനയെ ഇന്നും ആർക്കും മറക്കാനാകില്ല.

ഡയമണ്ട് കൊണ്ട് അലങ്കരിച്ച ഗാർലൻഡ് - സ്റ്റൈൽ ടിയാരയണിഞ്ഞ നക്ഷത്രക്കണ്ണുള്ള ഡയാന രാജകുമാരി ഇന്നും ഫാഷൻ ലോകത്തിനും പ്രിയങ്കരിയാണ്. ബ്രിട്ടൻ ആഘോഷമാക്കിയ ചാൾസ് - ഡയാന വിവാഹത്തിലെ കേക്കിന്റെ ഒരു പീസ് ഇപ്പോഴിതാ ലേലത്തിൽ പോയിരിക്കുകയാണ്. 170 പൗണ്ട് ( 15,864 രൂപ ) ആണ് ലേലത്തിൽ രാജകീയ കേക്കിന് ലഭിച്ച തുക. ഇംഗ്ലണ്ടിലെ ഡോർ ആൻഡ് റീസ് ഓക്‌ഷൻ ഹൗസാണ് കേക്കിന്റെ പീസ് ലേലത്തിലെത്തിച്ചത്. കേക്കിന് കുറഞ്ഞത് 300 പൗണ്ട് ( 28,000 രൂപ ) ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷിച്ചത്ര തുക ലഭിച്ചില്ല.

41 വർഷം പഴക്കമുള്ള കേക്കിന്റെ പീസ് അന്ന് വിവാഹത്തിൽ പങ്കെടുത്ത നൈജൻ റിക്കെറ്റ്സ് എന്ന അതിഥിയാണ് സൂക്ഷിച്ചുവച്ചത്. 1980 - 1985 കാലയളവിൽ ഇദ്ദേഹം വിൻഡ്‌സർ കാസിലിൽ ജോലി ചെയ്തിരുന്നു. ഈ വർഷം ആദ്യം ഇദ്ദേഹം മരിച്ചു.

അഞ്ച് അടി നീളവും അഞ്ച് പാളികളുമുണ്ടായിരുന്ന കൂറ്റൻ ഫ്രൂട്ട് കേക്കിന്റെ മദ്ധ്യ ഭാഗത്ത് നിന്നുള്ള കഷണമാണിതെന്ന് കരുതുന്നു. ബക്കിംഗ്‌ഹാം പാലസിന്റെ പേരും വിവാഹ തീയതിയും രേഖപ്പെടുത്തിയ പ്രത്യേക ബോക്സിലായിരുന്നു ഈ കേക്ക് പീസ് സൂക്ഷിച്ചിരുന്നത്. ചാൾസ് - ഡയാന വിവാഹത്തിൽ ഈ ഫ്രൂട്ട് കേക്ക് അടക്കം 23 ഔദ്യോഗിക വെഡ്ഡിംഗ് കേക്കുകൾ ഉണ്ടായിരുന്നു. 2014ൽ ഇതേ ഫ്രൂട്ട് കേക്കിന്റെ ഒരു പീസ് 990 പൗണ്ടിന് ( 91,772 രൂപ ) ലേലത്തിൽ വിറ്റിരുന്നു.

നൂറ്റാണ്ടിന്റെ വിവാഹമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും ചാൾസും ഡയാനയും 1992ൽ വേർപിരിഞ്ഞിരുന്നു. 4 വർഷങ്ങൾക്ക് ശേഷം ഔദ്യോഗികമായി ബന്ധം വേർപെടുത്തി. 1997 ഓഗസ്റ്റ് 31ന് ഒരു കാറപകടത്തിൽ ഡയാന അകാലത്തിൽ വിടപറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.