ശരത് അപ്പാനിയെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പോയിന്റ് റേഞ്ച് കോഴിക്കോട് ആരംഭിച്ചു.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം എത്തുന്നത്. റിയാസ് ഖാൻ, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ജോയി ജോൺ ആന്റണി, ഷഫീക് റഹ്മാൻ ,ആരോൾ ഡാനിയേൽ, അരിസ്റ്റോ സുരേഷ്, ചാർമിള, ഡയാന ഹമീദ് തുടങ്ങിവരോടൊപ്പം തമിഴിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നു . മിഥുൻ സുബ്രൻ എഴുതിയകഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാർ ആണ്. ടോൺസ് അലക്സ് ഛായാഗ്രഹണം നിർവഹിക്കുന്നു.
ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത് അപ്പാനി എന്നിവർ ചേർന്നാണ് നിർമാണം.പോണ്ടിച്ചേരി, ഗോവ, മാഹി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ.
പി.ആർ.ഒ: പി ശിവപ്രസാദ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |