SignIn
Kerala Kaumudi Online
Friday, 20 September 2024 2.19 AM IST

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം 25, 26 തീയതികളിൽ

Increase Font Size Decrease Font Size Print Page
education

തൃശൂർ: ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം 25, 26 തിയതികളിൽ തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേരുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് നിയോഗിച്ച മൂന്ന് വിദഗ്ദ്ധ കമ്മിഷനുകളുടെയും റിപ്പോർട്ടുകളിൽ തുടർനടപടി ചർച്ച ചെയ്യും. 25ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സർവകലാശാലാ നിയമ പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ പ്രൊഫ.എൻ.കെ.ജയകുമാർ, പരീക്ഷാ പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ പ്രൊഫ.സി.ടി.അരവിന്ദകുമാർ, ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ അംഗം പ്രൊഫ.സാബു അബ്ദുൾ ഹമീദ് എന്നിവർ റിപ്പോർട്ടുകൾ സമർപ്പിക്കും. അടുത്ത അക്കാഡമിക് വർഷത്തിൽ കൊളോക്വിയത്തിൽ നിന്ന് രൂപപ്പെടുന്ന ആശയം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.