തിരുവനന്തപുരം: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് കേന്ദ്രസർക്കാർ 7.1 ശതമാനമായി പലിശ പുതുക്കിയ സാഹചര്യത്തിൽ സംസ്ഥാന ജനറൽ പ്രൊവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് സ്കൂൾ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്. കേരള എയ്ഡഡ് വൊക്കേഷണൽ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്, വൈദ്യരത്നം ആയുർവേദം എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്, ആയുർവേദ പഠന ഗവേഷണ കേന്ദ്രം എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്, പഞ്ചായത്ത് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്, പാർട്ട് ടൈം എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് ഒക്ടോബർ ഒന്നുമുതൽ ഇൗ വർഷം ഡിസംബർ 31വരെ 7.1 ശതമാനമാക്കി പുതുക്കി സർക്കാർ ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |