ന്യൂഡൽഹി: കേരളത്തിലെ പക്ഷിപ്പനി ബാധയെക്കുറിച്ച് അന്വേഷിക്കാൻ ബംഗളൂരുവിലെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ റീജിയണൽ ഓഫീസിലെ സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കേദാമണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ ഉന്നതതല സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ചു. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിരേറ്ററി ഡിസീസസ്, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡിമിയോളജി എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരാണ് സംഘത്തിലുള്ളത്. വിശദമായ പഠനം നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് നൽകുന്നത് കൂടാതെ സംസ്ഥാന ആരോഗ്യവകുപ്പിന് വേണ്ട സഹായങ്ങളും സംഘം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |