ആലപ്പുഴ: സാധുജന പരിപാലന സംഘം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം 30ന് മാവേലിക്കര ടൗൺഹാളിൽ നടക്കും. രാവിലെ10ന് സി.വി.രാജപ്പൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാവേലിക്കര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.സുരേഷ്കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ഉച്ചക്ക് 2.30ന് മാവേലിക്കര പടിഞ്ഞാറെ നടയിൽ നവീകരിച്ച അയ്യൻകാളിയുടെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യും.3ന് ഘോഷയാത്ര, 3.30ന് സാംസ്ക്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. എം.എസ്.അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ.വി.ഗോപിനാഥൻ രചിച്ച ധ്രുവസംഗമം നാടകം പുസ്തക പ്രകാശനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |