മെൽബൺ : ഇന്ന് ഇംഗ്ളണ്ടിനെതിരായ മത്സരത്തിന് ഇറങ്ങുന്ന ഓസ്ട്രേലിയൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വേഡിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളാണ് വേഡിനുള്ളത്. എന്നാൽ ടീമിൽ മറ്റൊരു വിക്കറ്റ് കീപ്പർ ഇല്ലാത്തതിനാൽ വേഡിനെ ഇന്ന് കളിപ്പിച്ചേക്കും. ആരോഗ്യനില വഷളായാൽ ഡേവിഡ് വാർണറോ ഗ്ളെൻ മാക്സ്വെല്ലോ വിക്കറ്റ് കീപ്പറാകും.
ലോകകപ്പ് ടീമിൽ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ ഓസീസ് താരമാണ് വേഡ്. നേരത്തേ സ്പിന്നർ ആദം സാംപയും രോഗബാധിതനായിരുന്നു. കൊവിഡ് ബാധിച്ച താരങ്ങളെ നിബന്ധനകൾക്ക് വിധേയമായി കളിക്കാനിറങ്ങാൻ ബി.സി.സിഐ അനുവദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |