തിരുവനന്തപുരം: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അദ്ധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്നും സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാച്ചേനി ആദർശം കൈമോശം വരാത്ത നേതാവ്: കെ.സുധാകരൻ
തിരുവനന്തപുരം: ആദർശ രാഷ്ട്രീയം കൈമോശം വരാത്ത നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോണ്ഗ്രസ് പ്രസ്ഥാനത്തെ പ്രാണവായുപോലെ സ്നേഹിച്ച സഹോദരതുല്യനായ പൊതുപ്രവർത്തകനായിരുന്നു . കോൺഗ്രസ് ആശയവും ആദർശവും ജീവിതത്തിൽ പകർത്താൻ ശ്രമിച്ചതിന്റെ പേരിൽ സ്വന്തം കുടുംബത്ത് നിന്നും പടിയിറക്കപ്പെട്ടിട്ടും തളരാതെ പോരാടി ത്യാഗനിർഭരമായ ജീവിതം നയിച്ച പൊതുപ്രവർത്തകനാണ് സതീശൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |