തിരുവനന്തപുരം: പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിൽ ചത്തുവീണ കുറുനരികളിൽ പേവിഷബാധ സ്ഥിരീകരിച്ചു.
തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ കുറ്റിയാണി മൃഗാശുപത്രിയുടെ പരിധിയിൽ ഒരു കുറുനരി നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കടിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം നായയുടെ കടിയേറ്റ് ഈ കുറുനരി ചത്തുവീണതായി കണ്ടെത്തി. തുടർന്ന് കുറുനരിയുടെ ജഡത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലെ കോന്നി വനത്തോട് ചേർന്നുള്ള റബർ തോട്ടത്തിൽ നിന്നും ചത്തുവീണ നിലയിൽ കണ്ടെത്തിയ കുറുനരിയിലും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |