SignIn
Kerala Kaumudi Online
Friday, 26 April 2024 5.43 PM IST

മെഡിടെക്ക് വികസനത്തിന് ധാരണാപത്രമായി

meditech

തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ സേവനങ്ങളുടെ മേഖലയിലെ ഐ.ടി അനുബന്ധ വികസന സംവിധാനങ്ങളുണ്ടാക്കുന്നതിനായി യോജിച്ച് പ്രവർത്തിക്കാൻ സംസ്ഥാനത്തെ മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യവും സ്റ്റാർട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു. ടെക്‌നോപാർക്കിൽ നടന്ന ഇന്റർനെറ്റ് ഒഫ് തിംഗ്സ് (ഐ.ഒ.ടി) ഉച്ചകോടിയുടെ ഭാഗമായി സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബികയും കെ.എം.ടി.സി സ്‌പെഷ്യൽ ഓഫീസർ സി. പത്മകുമാറുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. മെഡിക്കൽ ടെക്‌നോളജി, മെഡിക്കൽ ഉപകരണ മേഖലയിലെ ഗവേഷണ വികസനങ്ങളിലും ഇന്നൊവേഷനുകളിലും കേരളത്തെ ദേശീയതലത്തിൽ മുൻനിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപംകൊടുത്തതാണ് കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.