SignIn
Kerala Kaumudi Online
Saturday, 27 April 2024 10.38 AM IST

ബി.എസ്.എൻ.എല്ലിന്റെ പുത്തൻ ഓഫർ - ലാൻഡ്ഫോൺ നിലനിറുത്തൂ; ഇന്റർനെറ്റ് കണക്ഷൻ നൽകാം

bsnl

 പുറമേ ഇന്ത്യയിലെവിടേക്കും സൗജന്യ കാളുകളും

തിരുവനന്തപുരം: ലാൻഡ്‌ഫോണുകളുടെ സ്വീകാര്യത തിരികെപ്പിടിക്കാൻ ഇന്റർനെറ്റ് ആയുധമാക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. പഴയ ലാൻഡ്‌ഫോൺ വരിക്കാർക്ക് അതേനമ്പർ നിലനിറുത്തി ഇന്റർനെറ്റ് കണക്ഷൻ നൽകാമെന്നാണ് വാഗ്‌ദാനം. ഒപ്പം ഇന്ത്യയിൽ എവിടേക്കും പരിധിയില്ലാതെ സൗജന്യ കാളുകളും. പുറമേ മറ്റ് ഓഫറുകളുമുണ്ട്.

ഇന്ത്യയിൽ ബി.എസ്.എൻ.എല്ലിന്റെ കുത്തകയായിരുന്നു ഒരുകാലത്ത് ലാൻഡ്‌ലൈൻ ഫോണുകൾ. ഒരുകാലത്ത് വീടുകളുടെ ആഡംബരചിഹ്നം കൂടിയായിരുന്നു അവ. സ്മാർട്ട്ഫോണുകളുടെ ഉദയത്തോടെ ലാൻഡ്‌ഫോണുകളുടെ പ്രീതി കുറഞ്ഞു.

കഴിഞ്ഞ ആറ് വർഷത്തിനിടെ 8.12 ലക്ഷം ലാൻഡ്‌ലൈൻ കണക്ഷനുകളാണ് കേരളത്തിൽ മാത്രം ഉപേക്ഷിക്കപ്പെട്ടത്. രാജ്യത്താകെ കമ്പനിക്ക് 2.17 കോടി ലാൻഡ് ഫോൺ കണക്ഷനുകളേ അവശേഷിക്കുന്നുള്ളൂ. കേരളത്തിൽ 14.15 ലക്ഷം. 2008ൽ കേരളത്തിൽ 36.70 ലക്ഷം കണക്ഷനുകളുണ്ടായിരുന്നു.

ഇന്റർനെറ്റ് അതിവേഗം

ഒപ്‌ടിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടുകൂടി ലാൻഡ്‌ഫോൺ കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള ഓഫറാണ് ബി.എസ്.എൻ.എൽ നൽകുന്നത്. പ്ളാനിനായി 9496121200 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.

ലക്ഷ്യം പുത്തനുണർവ്

കാലികമായ മാറ്റങ്ങൾ നടപ്പാക്കി ലാൻഡ്‌ഫോണുകളെ പ്രതാപകാലത്തേക്ക് തിരിച്ചെത്തിക്കാനാണ് ബി.എസ്.എൻ.എല്ലിന്റെ നീക്കം. ലാൻഡ്‌ഫോൺ കണക്ഷനൊപ്പം അതിവേഗ ഇന്റർനെറ്റും ഡി.ടി.എച്ചും വൈ-ഫൈയുമൊക്കെ നൽകി ഈരംഗത്ത് റിലയൻസ് ജിയോ വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. രാജ്യത്ത് ജിയോയ്ക്ക് ഇപ്പോൾ 3.67 കോടി ലാൻഡ്‌ലൈൻ കണക്ഷനുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LANDPHONES, BSNL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.