തൃശൂർ: ബാങ്കോക്കിൽ നവംബർ 7 മുതൽ 11വരെ ഏഷ്യ പസഫിക്ക് രാജ്യങ്ങളിലെ തൊഴിലാളി സംഘടനാ പ്രതിനിധികൾക്ക് വേണ്ടി അന്താരാഷ്ട തൊഴിൽ സംഘടന നടത്തുന്ന പരിശീലന പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ പങ്കെടുക്കും.
പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ രാധാകൃഷ്ണൻ ബി.എം.എസ് പാലക്കാട് ജില്ലാ ജോയന്റ് സെക്രട്ടറി,തൃശൂർ ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി,ട്രഷറർ,സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |