ശിവഗിരി: രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശന ശതാബ്ദി പ്രമാണിച്ച് നവംബർ 14ന് ഉച്ചയ്ക്ക് 2ന് യുവകവികൾക്കായി ശിവഗിരി മഠത്തിൽ കാവ്യ രചനാ മത്സരം നടത്തും.രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സമാഗമം എന്നതാണ് വിഷയം.വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക് ശ്രീശാരദാദേവി പുരസ്കാരം നൽകും.പങ്കെടുക്കാനാഗ്രഹിക്കുന്നവർ ടാഗോർ ശിവഗിരി സന്ദർശന ശതാബ്ദി കാവ്യ രചനാ മത്സരക്കമ്മിറ്റി,ശിവഗിരി മഠം,വർക്കല എന്ന വിലാസത്തിൽ ബന്ധപ്പെടുക.വിശദവിവരങ്ങൾക്ക്: 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |