SignIn
Kerala Kaumudi Online
Friday, 27 September 2024 4.41 AM IST

സംസ്ഥാനത്ത് തുലാവർഷം എത്തി; കൊച്ചിയിൽ ശക്തമായ മഴ, റോഡിൽ വെള്ളം കയറി

Increase Font Size Decrease Font Size Print Page
rain

കൊച്ചി: സംസ്ഥാനത്ത് തുലാവർഷം എത്തി. കൊച്ചിയിൽ കനത്ത മഴ പെയ്‌തു. റോഡിൽ വെള്ളക്കെട്ടുണ്ടായി. എംജി റോഡിൽ കടകളിലടക്കം വെള്ളം കയറി. ഇതുമൂലം ഗതാഗത തടസമുണ്ടായി. കടവന്ത്ര, പനമ്പള്ളി നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഇടറോഡുകളിലും വെള്ളക്കെട്ടുണ്ട്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAIN, KERALA, KOCHI, YELLOW ALERT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.