ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ജില്ലാതല ബഡ്സ് കലോത്സവം 'മിന്നാരം 2022' ൽ 41 പോയിന്റ് നേടിയ മാരാരിക്കുളം തെക്ക് ബഡ്സ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 32 പോയിന്റ് നേടിയ ചേർത്തല ആർദ്ര ബഡ്സ് സ്കൂൾ രണ്ടാമതെത്തി. 21 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 127 കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. പുന്നപ്ര ജെ.ബി സ്കൂളിൽ നടന്ന പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.താഹ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു, സി.ഡി.എസ് ചെയർപേഴ്സൺമാരായ കല, ഇന്ദുലേഖ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ജി. സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ രവി എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് ഡിവിഷൻ മെമ്പർ സതി രമേശൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |