ബെയ്റൂട്ട് : ലെബനനിൽ ആറ് വർഷ കാലാവധി പൂർത്തിയാക്കി ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിഞ്ഞ് പ്രസിഡന്റ് മിഷേൽ ഓൻ. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാതെയാണ് ഓൻ ഓഫീസ് ഒഴിഞ്ഞിരിക്കുന്നത്. ഓൻ സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യത നിലവിൽ ലെബനൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നുമാണ് വിലയിരുത്തൽ.
2016ലാണ് 89കാരനായ ഓൻ പ്രസിഡന്റ് പദവി ഏറ്റെടുത്തത്. പ്രധാനമന്ത്രി നജീബ് മിഖാറ്റിയെ ജൂണിൽ വീണ്ടും തിരഞ്ഞെടുത്തിരുന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ കാവൽ മന്ത്രിസഭയാണ് നിലവിൽ രാജ്യത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |