SignIn
Kerala Kaumudi Online
Saturday, 04 May 2024 4.12 AM IST

ആംഗ്ലോ ഇന്ത്യൻ ഗേൾസ് @ സൗരോർജ വിദ്യാലയം

ttt
സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗരോർജ വൈദ്യുത നിലയം ഉദ്ഘാടനം ചെയ്യാനായി എത്തിയ മന്ത്രി മുഹമ്മദ് റിയാസ് സോളാർ പാനലുകൾ സന്ദർശിക്കുന്നു

കോഴിക്കോട്: പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാകാൻ ഒരുങ്ങുകയാണ് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 27 കെ.വി സോളാർ പവർ പ്ലാന്റിലൂടെ സ്കൂളിലേക്കാവശ്യമായ മുഴുവൻ വെെദ്യുതിയും ഉത്പാദിപ്പിക്കാൻ സാധിക്കും. പരിസ്ഥിതി സൗഹൃദ സുസ്ഥിര സ്കൂളിന്റെ ഭാഗമായാണ് സൗരോർജ സംവിധാനം ഏർപ്പെടുത്തിയത്. പ്രവൃത്തി ദിവസങ്ങളിൽ പൂർണമായും സൗരോർജത്തിലാകും സ്കൂൾ പ്രവർത്തിക്കുക.

ഒരു ദിവസം 108 യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ സാധിക്കും. ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മിച്ചം കെ.എസ്.ഇ.ബി ക്ക് നൽകുകയും ചെയ്യും. സ്കൂളിന്റെ ടെറസിൽ സജ്ജീകരിച്ച 62 സോളാർ പാനലുകളിൽ നിന്ന് 27 കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാകും. 19 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം ഒരുക്കിയത്. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വരുൺ ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എസ്.കെ അബൂബക്കർ, എ.സി നീത, കെ.എസ്.ഇ.ബി ഇ.ഇ പി.മിനി, എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷെർളി ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലിംസി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.