വള്ളിക്കുന്ന് : സി.ബി എച്ച്.എസ്.എസ് വള്ളിക്കുന്ന് എൻ.എസ്.എസ് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണ പരിപാടി വള്ളിക്കുന്ന് പഞ്ചായത്ത് കാര്യാലയ പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജ് പൊക്കടവത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ. കബീർ, പി.ടി.എ പ്രസിഡന്റ് പ്രസന്ന കുമാർ , പ്രിൻസിപ്പൽ കൃഷ്ണനന്ദൻ ചാമപ്പറമ്പിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ. സിനു , എൻ.എസ്.എസ് വളണ്ടിയർ ലീഡർ ആദിശ്രീ എന്നിവർ പ്രസംഗിച്ചു.
എൻ.എസ്.എസ് വളണ്ടിയർമാർ ഒരുക്കിയ ലഹരിക്കെതിരായ ഫ്ളാഷ് മോബ്, സ്കിറ്റ്, ഡാൻസ് , കെ.നവീന, കെ.നന്ദൻ, വിഘ്നേഷ്, വിഷ്ണു എന്നിവർ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിനു പുറമെ പ്രസംഗത്തിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |