തൃശൂർ: 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
രണ്ടുവർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഭൂമിയും ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ രേഖകൾ തയ്യാറാക്കുന്നതാണ് എന്റെ ഭൂമി പദ്ധതി. ഭൂവുടമകൾക്ക് കൃത്യവും ആധികാരികവുമായ രേഖ ലഭിക്കും. മേയർ എം.കെ.വർഗീസ്, എം.പിമാരായ ടി.എൻ.പ്രതാപൻ, ബെന്നി ബെഹന്നാൻ, രമ്യ ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളാകും. എം.എൽ.എമാരായ എ.സി.മൊയ്തീൻ, എൻ.കെ.അക്ബർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, പി.ബാലചന്ദ്രൻ, സി.സി.മുകുന്ദൻ, ഇ.ടി.ടൈസൻ, കെ.കെ.രാമചന്ദ്രൻ, സനീഷ് കുമാർ കെ.ജോസഫ്, വി.ആർ.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |