ഹരിപ്പാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേലിന്റ ജന്മദിനവും ആചരിച്ചു. കച്ചേരി ജംഗ്ഷനിൽ നടന്ന പരിപാടി കെ പി സി സി മുൻ അധ്യക്ഷൻ രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു. എം കെ വിജയൻ, ജോൺ തോമസ്, കെ എം രാജു, മുഞ്ഞനാട്ട് രാമചന്ദ്രൻ, അഡ്വ വി ഷുക്കൂർ, ശ്രീദേവി രാജൻ, വിഷ്ണു ആർ ഹരിപ്പാട്, കെ എസ് ഹരികൃഷ്ണൻ, ശ്രീജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |