കൊല്ലം: എം.ഡി.എം.എയും കഞ്ചാവും സംയുക്തമായി ചേർത്ത് ജോയിന്റ് എന്നപേരിൽ ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളായ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി വയനകത്ത് വീട്ടിൽ ഡെന്നി ഡൊമിനിക് (23) എക്സൈസ് പിടിയിൽ. എക്സൈസിന്റെ സാന്നിദ്ധ്യം മനസിലാക്കിയ ഇയാൾ കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ വിദ്യാഭാസ സ്ഥാപനത്തിന്റെ മതിൽ ചാടി ബഹുനില കെട്ടിടത്തിന്റെ മുകളിൽ കയറുകയും തുടർന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് സമീപ സ്ഥലത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സാഹസികമായി കീഴടക്കുകയായിരുന്നു. 1.24ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ്. മധുസൂദനൻ പിള്ള, പ്രിവന്റീവ് ഓഫീസർ പി.എ.അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, അനിൽ കുമാർ, സുധീർ ബാബു, ഡ്രൈവർ മൻസൂർ എന്നിവരാണ് യുവാവിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |